തിരയുക

ബ്രദർ മൈക്കിൾ ഷഫ് (Br Michael Schöpf SJ) ഈശോസഭയുടെ കീഴിലുള്ള വിഭാഗത്തിൻറെ, ജെ ആർ എസിൻറെ, ജെസ്വിറ്റ് റെഫ്യൂജി സെർവീസിൻറെ (Jesuit Refugee Service -JRS) അന്താരാഷ്ട്ര മേധാവി ബ്രദർ മൈക്കിൾ ഷഫ് (Br Michael Schöpf SJ) ഈശോസഭയുടെ കീഴിലുള്ള വിഭാഗത്തിൻറെ, ജെ ആർ എസിൻറെ, ജെസ്വിറ്റ് റെഫ്യൂജി സെർവീസിൻറെ (Jesuit Refugee Service -JRS) അന്താരാഷ്ട്ര മേധാവി   (Christian Ender)

ഫ്രാൻസീസ് പാപ്പാ, വിഘടനതയുടെ ലോകത്ത് “ഏക ആഗോള സ്വരം” !

ഏപ്രിൽ 21-ന് കാലം ചെയ്ത ഫ്രാൻസീസ് പാപ്പായ്ക്ക് ആദരവർപ്പിച്ചുകൊണ്ട് ബ്രദർ മൈക്കിൾ ഷഫ് വത്തിക്കാൻ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ, വിഘടനതയും നിസ്സംഗതയും വർദ്ധമാനമായിക്കൊണ്ടിരിക്കുന്ന ഒരു ലോകത്തിൽ “ഏക ആഗോള ശബ്ദം” ആയിരുന്നുവെന്ന് അഭയാർത്ഥികൾക്ക് സേവനം ചെയ്യാൻ ഈശോസഭയുടെ കീഴിലുള്ള വിഭാഗത്തിൻറെ, ജെ ആർ എസ് എന്ന ചുരുക്ക സംജ്ഞയിൽ അറിയപ്പെടുന്ന, ജെസ്വിറ്റ് റെഫ്യൂജി സെർവീസിൻറെ (Jesuit Refugee Service -JRS) അന്താരാഷ്ട്ര മേധാവി ബ്രദർ മൈക്കിൾ ഷഫ് (Br Michael Schöpf SJ).

ഏപ്രിൽ 21-ന് കാലം ചെയ്ത ഫ്രാൻസീസ് പാപ്പായ്ക്ക് ആദരവർപ്പിച്ചുകൊണ്ട് അദ്ദേഹം വത്തിക്കാൻ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.

ഏറ്റവും ദുർബ്ബലരായവരുടെ അവകാശ-ഔന്നത്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഏവരെയും ആഹ്വാനം ചെയ്ത പാപ്പായുടെ വീക്ഷണത്തിനും പ്രചോദനത്തിനും ബ്രദർ ഷഫ് കൃതജ്ഞതയർപ്പിച്ചു. ഫ്രാൻസീസ് പാപ്പാ അഭയാർത്ഥികൾക്ക് ദൃശ്യതയേകുകയും ലോകത്തിൽ ഒരിടം നല്കുകയും മാനവസമൂഹത്തിൻറെ ഭാഗമാണ് അവരെന്ന് അവർക്ക് അവരെ ഓർമ്മിപ്പിക്കുകയും ചെയ്തുവെന്ന് അദ്ദേഹം അനുസ്മരിച്ചു. അഭയാർത്ഥികളുടെ കാര്യത്തിലുള്ള പാപ്പായുടെ കരുതൽ വാക്കുകളിൽ ഒതുങ്ങിനില്ക്കാതെ പ്രവർത്തികളിലൂടെ ആവിഷ്കൃതമായി എന്നും സംസാരിക്കാനും അവരുടെ അന്തസ്സ് സംരക്ഷിക്കാനും അവർക്ക് വേദിയേകിയെന്നും ബ്രദർ മൈക്കിൾ ഷഫ് പറഞ്ഞു.

ഫ്രാൻസീസ് പാപ്പായുടെ 12 വർഷത്തെ സഭാഭരണകാലം ഈശോസഭയുടെ അഭയാർത്ഥി സേവനത്തെ സംബന്ധിച്ചിടത്തോളം പ്രോത്സാഹനത്തിൻറെയും അഗാധമായ അണിചേരലിൻറെയും സമയമായിരുന്നുവെന്നും പാപ്പാ തങ്ങളെ പടുത്തുയർത്തുകയും വ്യക്തയുടെയും ധീരതയുടെയും സ്വന്തമായ സ്വരം ഉള്ളവരാകാൻ സഹായിക്കുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റോമിൽ ഈശോസഭയുടെ സമൂഹത്തിൽ അനൗപചാരിക സന്ദർശനം നടത്തിയ ഫ്രാൻസീസ് പാപ്പായെ വരവേല്ക്കാനുള്ള അവസരം തനിക്കു ലഭിച്ചതിനെക്കുറിച്ച് അനുസ്മരിച്ച ബ്രദർ ഷഫ് പാപ്പായുടെ ലാളിത്യം താൻ നേരിട്ടനുഭവിച്ചറിഞ്ഞിട്ടുള്ളതിനെക്കുറിച്ചും വാചാലനായി. പാപ്പാ സംഭാഷണത്തിൻറെയും ശ്രവണത്തിൻറെയും മനുഷ്യനായിരുന്നുവെന്നും അതു താൻ തൻറെ പ്രവർത്തനമേഖലകളിൽ അനുകരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 ഏപ്രിൽ 2025, 12:36