തിരയുക

കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൽ നിന്നുള്ള ഒരു ദൃശ്യം കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൽ നിന്നുള്ള ഒരു ദൃശ്യം 

കോംഗൊയിൽ പതിനായിരത്തിലേറെ കുട്ടികൾ ലൈംഗികമായി പീഢിപ്പിക്കപ്പെട്ടു!

കോംഗൊയിൽ ലൈംഗികാതിക്രമം ഒരു യുദ്ധ തന്ത്രമാക്കപ്പെടുന്നുവെന്ന് യുണിസെഫ് അപലപിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ കോംഗൊ പ്രജാധിപത്യ റിപ്പബ്ലിക്കിൽ ഓരൊ മുപ്പതു മിനിറ്റിലും ഒരു കുട്ടിവീതം ലൈംഗികമായി പിഢിപ്പിക്കപ്പെടുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി, യുണിസെഫ് (UNICEF) വെളിപ്പെടുത്തുന്നു.

ഇക്കഴിഞ്ഞ ജനുവരി-ഫെബ്രുവരി മാസങ്ങളിൽ മാത്രം പതിനായിരത്തിലേറെ കുട്ടികളാണ് ലൈംഗികപീഢനത്തിന് ഇരകളാക്കപ്പെട്ടതെന്ന് യുണിസെഫിൻറെ വക്താവ് ജെയിംസ് എൽഡെർ പറഞ്ഞു.

അന്നാട്ടിൽ സാമ്പത്തിക പ്രതിസന്ധി വഷളായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ കോംഗൊയുടെ കിഴക്കുഭാഗത്ത് സംഘർഷങ്ങൾ രൂക്ഷമായിക്കൊണ്ടിരിക്കയാണെന്നും അവിടെയാണ് കൂടുതൽ കുട്ടികൾ ലൈംഗികമായി പീഢിപ്പിക്കപ്പെടുന്നതെന്നും അന്നാട്ടിൽ ലൈംഗികപീഢനത്തിന് ഇരകളാക്കപ്പെടുന്നവരിൽ നാല്പത്തിയഞ്ചു ശതമാനത്തിനടുത്ത് കുട്ടികളാണെന്നും യുണിസെഫ് വിശദീകരിക്കുന്നു. ഈ ലൈംഗിക പീഢനം ഒരു യുദ്ധോപകരണമാക്കപ്പെടുകയാണെന്നും കുടുംബത്തെയും സമൂഹത്തെയും നശിപ്പിക്കുന്ന ആസൂത്രിത തന്ത്രമാണെന്നും യൂണിസെഫ് കുറ്റപ്പെടുത്തുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 ഏപ്രിൽ 2025, 12:26